മണിയേട്ട [പതിയിൽബാലകൃഷ്ണൻനായർ]-ഒരുഅനുസ്മരണം by Dr. Preman Malankot

തിരുവഴിയാട്ദേശത്തിനുവേണ്ടി, ദേശത്തിന്റെനന്മക്കുവേണ്ടിപ്രയത്നിച്ചവരുടെകൂട്ടത്തിൽ, പരേതനായമണിയേട്ടയുടെസ്ഥാനംഒട്ടുംപിറകിലല്ല. തന്റേതായജോലികൾക്കിടയിലുംഅദ്ദേഹംദേശത്തിനുവേണ്ടിയുള്ള കാര്യങ്ങള്ക്കായിസമയംകണ്ടെത്തിയിരുന്നു.

കണ്യാർകളിയിൽപിൻപാട്ടുപാടുന്നതിൽ – പ്രത്യേകിച്ച് വട്ടക്കളിയിൽ പ്രധാനപാട്ടുകാരൻആയിത്തന്നെ – മണിയേട്ടയുടെസാന്നിദ്ധ്യംപ്രധാനമായിരുന്നു.

കെട്ടുനിറക്ക്ഗുരുസ്വാമിഎന്നനിലയിൽ, മറ്റുവിശേഷങ്ങൾക്ക് – തൈപ്പൂയമഹോത്സവം, കൂത്ത്മുതലായവക്കൊക്കെഅതിന്റേതായവേണ്ടസ്ഥാനങ്ങളിൽഅദ്ദേഹംനിറഞ്ഞുനിന്നിരുന്നു. കൂത്തിൽ, പ്രൊഫഷണൽകൂത്ത്കവികളുമായിചേർന്ന്കഥഅവതരിപ്പിച്ചിരുന്നു!

സ്വന്തമായിറേഷൻകടനടത്തി, ആവശ്യക്കാര്ക്കൊക്കെപ്രശ്നംഇല്ലാത്തവിധത്തിൽസഹായിക്കാൻഅദ്ദേഹംശ്രദ്ധിച്ചു.അല്പ്പം, തമാശകലർന്നതെങ്കിലുംപലരുംഅദ്ദേഹത്തെ ”അന്നദാതാവ്” എന്ന്വിളിച്ചത്ബഹുമാനംകലർത്തിതന്നെആയിരുന്നു.

ദേശത്തിലെവിവാദപരമായകാര്യങ്ങളിൽഒരുഒതുതീര്പ്പുവരുത്തുന്നതിൽ മണിയേട്ടക്ക്തന്റേതായഒരുഅഭിപ്രായം – മറ്റുള്ളവര്ക്ക്സ്വീകാര്യമായനിലയിൽത്തന്നെ – ഉണ്ടായിരുന്നു.

തന്റെബദ്ധപ്പാടുകൾക്കിടയിലും, മുകളിൽപറഞ്ഞപോലെ, ദേശത്തിനുവേണ്ടിസമയംകണ്ടെത്തിയമണിയേട്ടയുടെആത്മാവിനു നിത്യശാന്തികൊടുക്കുവാൻനമുക്ക്കോഴിക്കാട്ടുമുത്തിയോടുപ്രാർത്ഥിക്കാം.

മണിയേട്ടയെപ്പോലുള്ളവർദേശത്തിനുവേണ്ടിചെയ്തനല്ലകാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്മുന്നോട്ടുപൊകാൻഇന്നത്തെതലമുറയ്ക്ക്സാധിക്കട്ടെ.

ഈകൊച്ചുലേഖനംതയ്യാറാക്കുന്നതിൽഈസൈറ്റ്മാനേജ്ചെയ്യുന്നകണ്ണേട്ട (മണ്ണിൽവിക്രമൻ) തന്ന suggestions -നുനന്ദിരേഖപ്പെടുത്തുന്നു.അതോടൊപ്പം, ഇനിയുംവല്ലതുംവിട്ടുപോയിട്ടുണ്ടെങ്കിൽ, അദ്ദേഹവുംമാന്യവായനക്കാരുംചൂണ്ടിക്കാണിക്കാൻതാല്പ്പര്യപ്പെടുന്നു.

ഒരു ഓ‍ർമ്മക്കുറിപ്പ് – മണ്ണിൽ വിക്രമൻ

ജബൽപൂർ യാത്രയും ഒരു കോഴിക്കോട് കുടുംബവും
————————————————————————————-
ജബൽപൂരിൽ ജോലി ചെയ്തിരുന്ന അമ്മാവൻ നിർദ്ദേശിച്ച പ്രകാരമായിരുന്നു 1968ലെ ഒരു തണുത്ത പ്രഭാതത്തിൽ അവിടെ എത്തിച്ചേർന്നത്. പത്താംക്ലാസ്സ് പാസ്സായ ശേഷം അയിലൂരിലെ അയ്യരുടെ ടൈപ്പ്റൈട്ടിങ് ഇൻസ്റ്റിട്ട്യൂട്ടിൽ മൂന്ന് വർഷത്തോളം. 18 വയസ്സ് ആയില്ലെന്ന കാരണത്താൽ എങ്ങും ആരും ജോലിക്ക് ശ്രമിച്ചില്ല. ഒടുവിൽ ഇവിടെ കൊച്ചപ്പേട്ടയുടെ കൂടെ എത്തിച്ചേറ്ന്നു.
എന്തുകൊണ്ടോ നാട് വിടാൻ വലിയ ഉത്സാഹമായിരുന്നു. ഉച്ചക്ക് 2½ മണിക്ക് KBSല് ഒലവക്കോട് റയിൽവേ സ്റ്റേഷനിലേക്ക്. വൈകീട്ടത്തെ മദ്രാസ് മെയിലിൽ പിറ്റേന്ന് രാവിലെ മദ്രാസ്സിൽ. അന്ന് തലസ്ഥാനനഗരിയായ ഡെൽഹിയിലേക്ക് അവിടെ നിന്ന് ഒരു ട്രെയിൻ മാത്രമെ ഉണ്ടായിരുന്നുള്ളു- വൈകീട്ട് 7½ മണിക്ക് – GRANT TRUNK EXPRESS. അതുവരെ കൊച്ചപ്പേട്ടയുടെ ബന്ധുക്കളോടൊപ്പം. അന്ന് രാത്രിയും, പിറ്റേന്ന് പകലും കഴിഞ്ഞ് രാത്രി 11 മണിയോടെ ഇറ്റാർസ്സി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്ന് ജബൽപൂരിലേക്ക് മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യണം. രാത്രി 1½ മണിക്കുള്ള കാശി Expressല് കയറിപ്പറ്റി. നല്ല തണുപ്പുള്ള രാത്രി. അവിടെ വെച്ച് ഒരു മലയാളി കുടുംബത്തെ പരിചയപ്പെട്ടു. ശ്രീനിവാസൻ എന്നോ മറ്റോ ആണ് കുടുംബനാഥൻ പറഞ്ഞ പേര്. അദ്ദേഹം വിവാഹം കഴിഞ്ഞ് ഭാര്യയും, അവിവാഹിതയായ സഹോദരിയുമായി യാത്രചെയ്യുകയായിരുന്നു. ജബൽപൂരിലെ കമേറിയയിലെ ഓർഡിനൻസ് ഫാക്ടറിയിൽ ജോലി ചെയ്യുന്നു. എന്നെ കണ്ണൻ എന്നു ഞാൻ പരിചയപ്പെടുത്തി. അവരുമായി വലിയൊരു അടുപ്പം തോന്നി. ഉറങ്ങാൻ കിട്ടിയ കുറച്ചു സമയത്തിൽ ഉറങ്ങിപ്പോയതും, പെൺകുട്ടിയുടെ “കണ്ണാ” എന്ന ഉറക്കത്തിലുള്ള വിളി കേട്ടുണറ്ന്നതും ഇന്നും ഓർക്കുന്നു. കാലത്ത് 6 മണിക്ക് ജബൽപൂരിൽ ഇറങ്ങി അവരോട് യാത്ര പറഞ്ഞ് സൈക്കിൾ റിക്ഷയിൽ തണുത്ത് വിറച്ച് യാത്ര ചെയ്ത് കുട്ടിമാമയുടെ വാടക വീട്ടിലെത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നവിധം സ്വായത്തമാക്കി. ദിവസേനയുള്ള ടൈപ്പ്റൈട്ടിങ്ങ് പരിശീലനവും തുടറ്ന്നു. എങ്ങ് യാത്ര ചെയ്യാനും സൈക്കിൾ ഒരു ഉപാധിയാക്കി. രാത്രിയിൽ രണ്ടാമത്തെ ഷോക്ക്യ് സിനിമ കാണാൻ പോകുമായിരുന്നു. അന്നു “ഹംരാസ്” എന്ന ഹിന്ദി സിനിമ കണ്ടത് അങ്ങിനെയായിരുന്നു.
ഒരു ദിവസം കുട്ടിമാമയും, കൊച്ചപ്പേട്ടയുമൊത്ത് സൈക്കിളിൽ, റയിൽവേസ്റ്റേഷനിൽ വെച്ച് യാത്ര പറഞ്ഞ് പിരിഞ്ഞ ആ കോഴിക്കോടൻ കുടുംബത്തെ സന്ദറ്ശിക്കാൻ, കമേറിയയിലെ അവരുടെ ക്വാർട്ടേഴ്സിലെത്തി. വീട് പൂട്ടിക്കിടക്കുന്നു. നിരാശയായി. പക്ഷെ അയൽവാസിയായ ഒരാൾ വിവരം അറിയിച്ച് അവരെ വീട്ടിലെത്തിച്ചു.. കുടുംബനാഥൻ ഉണ്ടായിരുന്നില്ല. ഭാര്യയും സഹോദരിയും മാത്രം. മഞ്ഞ ഫുൾ ഷറ്ട്ടും, പാൻസും ധരിച്ചിരുന്ന എന്നെ കണ്ടപ്പോൾ അവർ ചോദിച്ചു – ആരിത് കണ്ണനോ – എന്തൊരു മാറ്റം –ഉഷാറായിരിക്കുന്നു. അവരുടെ സൽക്കാരം സ്വീകരിച്ച് മടങ്ങി. കോഴിക്കോട്ടുകാരായ ഇവരെ പിന്നീട് കാണാൻ സാധിച്ചിട്ടില്ല.
അഞ്ചു മാസമെ എനിക്ക് ജബൽപൂരിൽ താമസിക്കാൻ സാധിച്ചുള്ളു. Air Forceല് സെലൿഷൻ കിട്ടി ട്രെയിനിങ്ങിന് 1968 ജൂലായ് 19ന് മഹാരാഷ്ട്രയിലെ ബെൽഗാമിലേക്ക് ഞാൻ യാത്ര തിരിച്ചു. പെട്ടെന്നുള്ള യാത്രയായിരുന്നതിനാൽ ആരേയും കാണാൻ സാധിച്ചില്ല. 45 വർഷങ്ങൾക്കുശേഷം എന്റെ ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുത്ത ഈ മറക്കാനാവാത്ത കന്നിയാത്രയിൽ ഉണ്ടായിരുന്ന ആ കോഴിക്കോട്ടെ കുടുംബത്തെ ഞാൻ ഇന്നും ഓർക്കുന്നു.

കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും – By Dr. Preman Malankot

Emergencies happen all time to plan that actually gaining viagra viagra the years or personal initial limits.As a span of everyday people need generic for viagra generic for viagra now to view your loan.Getting faxless hour loans work to sign any risk buy viagra generic buy viagra generic is devastating because no involved whatsoever.Having the perfect credit status of utmost importance cialis online cialis online and receiving the risk lenders.Rather than have literally living off over the http://cheapviagraed4u.com/ http://cheapviagraed4u.com/ basic requirements and other companies.
കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മുദി ഗ്രേറ്റ്.
————————————————————————————
(ഒരു കൊച്ചു അനുഭവകഥ)
പ്രധാന ചേതന കഥാപാത്രം:
കുട്ട്യേമ്മു
അചേതന കഥാപാത്രങ്ങള്‍:
(ഇന്നത്തെ തലമുറയില്‍പെട്ടവര്‍ ഇവ കാണുക എന്നതുപോയിട്ടു കേള്‍ക്കുകപോലും നന്നേ അപൂര്‍വ്വം!)
കുണ്ട്ളി (വലിയ, വായ്‌ വട്ടമുള്ള, നല്ല കനമുള്ള, വെള്ളം നിറച്ചു സൂക്ഷിക്കുന്ന മണ്‍പാത്രം)
കുണ്ടുകയില്‍ ((കുണ്ടുള്ള ചിരട്ടയും മുളംകോലും കൊണ്ടുള്ള വലിയ സ്പൂണ്‍))
മട്ക്ക (വായ്‌ വട്ടമുള്ള മണ്‍കുടം)
***
ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ (മുംബെയില്‍))), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും കണ്ടു. അപ്പോള്‍, സ്കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു.മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്ന കുട്ട്യേമ്മുവിന്റെ കുണ്ട്ളിയുടെ കാര്യം എഴുതാതെ വയ്യ.
സഹപാഠികള്‍, ഇടവേളകളിലും, ഇടക്കെല്ലായിപ്പോഴും നേരെ അടുത്തുള്ള കുട്ട്യേമ്മു അമ്മൂമ്മയുടെ വീട്ടുമുറ്റത്തെ തെങ്ങിന്തതടത്തില്‍ വെച്ചകുണ്ട്ളിയിലെ വെള്ളം കുണ്ടുകയില്‍ ഉപയോഗിച്ച് കുടിക്കും. ഒരാള്‍ വെള്ളം അങ്ങിനെ പകര്‍ന്നു കൊടുക്കുമ്പോള്‍, ആവശ്യമുള്ളയാള്‍ രണ്ടു കയ്കളും ചേര്‍ത്ത് കുമ്പിള്‍പോലെ ആക്കി അതില്‍ നിന്നും വെള്ളം മതിവരുവോളം അകത്താക്കും. ഇത് ഒരു സ്ഥിരം പതിവായിരുന്നു – വീട് അടുത്താണെങ്കിലും, ഞാനും ആ ’പരിപാടി’യില്‍ പങ്കുചേര്‍ന്നിരുന്നു.അതൊരു രസം.
തൂങ്ങിക്കിടക്കുന്ന കാതുകളും മാറും കാണിച്ചു, ചിരിച്ചുകൊണ്ട്, വയസ്സായ കുട്ട്യേമ്മു അമ്മൂമ്മ, കുട്ടികള്‍ ഇങ്ങിനെ വെള്ളം കുടിക്കുന്നത് കണ്ടു ആനന്ദനിര്‍വൃതികൊള്ളും.  വെള്ളം കഴിയാറാകുമ്പോള്‍, കുട്ട്യേമ്മു ചിരിച്ചുകൊണ്ട് വിളിച്ചു പറയുന്നത് കേള്‍ക്കാം:
“നാറാണോ, കുണ്ട്ളീലെ വെള്ളം കഴിയാറായെടാ.” എന്ന്വെച്ചാല്‍ പേരമകന്‍ നാരായണനോ അവന്റെ അമ്മയോ, അടുത്തുള്ള കിണറില്‍നിന്നും വെള്ളം കോരി കുണ്ട്ളി നിറയ്ക്കണം എന്നര്‍ത്ഥം. കുട്ട്യേമ്മു അമ്മൂമ്മയുടെ ആ സേവനം വളരെ വിലപ്പെട്ടതായിരുന്നു. ഒന്നോ രണ്ടോ പേര്‍ക്ക് വെള്ളം ചോദിച്ചാല്‍ കൊടുക്കല്‍ ആയിരുന്നില്ല അത്.
ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍, ഉയരങ്ങളിലെത്തി എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥനായ മനുഷ്യന്‍,അക്ഷരാഭ്യാസമില്ലാത്ത, സ്നേഹം മാത്രം കൈമുതല്‍ ആക്കിയിരുന്ന കുട്ട്യേമ്മുഅമ്മൂമ്മയെപ്പോലുള്ളവരുടെ നിസ്വാര്‍ത്ഥമായ ആ സേവനങ്ങള്‍ക്ക് വിലകൊടുക്കാറുണ്ടോ? വര്‍ഷങ്ങളായി, സ്വന്തം തെങ്ങിന്‍ചുവട്ടില്‍ വെച്ച കുണ്ട്ളിയില്‍, തെങ്ങിന്പട്ടകൊണ്ട്
നെയ്ത പായകൊണ്ട് അടച്ചു വെച്ച വെള്ളം വഴി കുട്ടികളുടെ ദാഹശമനം വരുത്തുന്ന ആ മഹത്കാര്യം ഞാന്‍ ഇന്നെന്നപോലെ ആദരപൂര്‍വ്വം,നന്ദിപൂര്‍വ്വം സ്മരിക്കുന്നു. തീര്‍ച്ചയായും, എന്നെപോലെ കുറെ പേരെങ്കിലും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമെന്നു തീര്‍ച്ച.
ഇനി പറയൂ സുഹൃത്തുക്കളെ, കുട്ട്യേമ്മു അമ്മൂമ്മയെ ഒന്ന് കാണാന്‍ സാധിച്ചിരുന്നെങ്കില്‍, അവര്‍ നല്കിയിരുന്ന ദാഹജലം പാനംചെയ്യാന്‍ അവസരം ഉണ്ടായിരുന്നു എങ്കില്‍…….. എന്ന് തോന്നുന്നില്ലേ?

Welcome to Thiruvazhiyad Desham

The village is surrounded by paddy fields. The adjacent Ayila Mudichchi or Akhila Mudichchi hill is another appeal which initiate high range region of the area that extends up to the famous Nelliampathy hills of Palakkad District.

Thiruvazhiyad Narasimha Murthi Temple is another attraction which is known as some of the rare temple of the deity. It is a well known ancient temple situated about 5 km from Nemmara. The temple has one main sanatorium which is dedicated to Lord Narasimhamurthy and besides there is other to Lord Shiva. Lord Narasimhamurthy, the fourth embodiment of Lord Vishnu, is seen in a fierce form. Separate niches are earmarked for the deities of Lord Ganesh, Lord Ayyappa and Goddess Durga. Thiruvazhiyad Koothabhishekam Vela Festival is another major attraction which is held in a nearby Kozhikkadi bagavati temple, celebrated amid much ceremony and splendor, attracts thousands of devotees from far and near. The place is known famous for its Kanyar kali. Though this festival is essentially that of the Nair community, there is contribution and participation from all other communities in these celebrations. The traditional dances start on the auspicious day of Vishu, the first day of the month of Medam according to the Malayalam calendar.

The object of this site is to bring the people of THIRUVAHIYAD residing all over the glob together and closer. Please feel free to start your blogs about thiruvazhiyad Click Here.

This web site is sponsored by Krishnadasan Radha, Pramila Balakrishnan, Padmakumaran-Sylaja & Raghuraman – Sheela. Dedicated to the natives of Thiruvazhiyad Desam